ജനിതകമാറ്റം വന്ന വൈറസ്: പ്രായം കൂടിയവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും കൂടുതല്‍ ശ്രദ്ധിക്കണം – ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ബ്രിട്ടനില്‍ പടരുന്ന വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രായം കൂടിയവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനിതക മാറ്റം വന്ന വൈറസിനെ ഭയന്നിരിക്കേണ്ട സാഹചര്യമില്ല. നല്ല കരുതല്‍ എടുത്താല്‍ മതി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.
പുതിയ വൈറസ് മരണനിരക്കില്‍ വര്‍ദ്ധനയുണ്ടാക്കുമോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അതേ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണ്. വിമാനത്താവളങ്ങളില്‍ പ്രത്യേക നിയന്ത്രണമേര്‍പ്പെടുത്താന്‍ സംസ്ഥാനത്തിനാകില്ല. അത് കേന്ദ്ര സര്‍ക്കാരാണ് നടപ്പാക്കേണ്ടത്.
വിമാനത്തവളങ്ങളില്‍ വന്നെത്തുന്നവരെ സ്ക്രീന്‍ ചെയ്യുന്നതിനായി കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും അത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്റീന് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.