ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സ്
കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്(ഓട്ടോകാഡ്, ത്രീഡി മാക്സ്, വീ-റേ, ഓട്ടോ ഡസ്ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സ് ഏപ്രില്‍ ആദ്യവാരം തുടങ്ങും.
ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ്/ സിവില്‍ എഞ്ചിനിയറിങ്ങ് ഡിപ്ലോമ/ ബി ടെക്ക് കോഴ്സ് കഴിഞ്ഞവര്‍ക്ക് മൂന്നു മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറു മാസം ദൈര്‍ഘ്യവുമുള്ള കോഴ്സില്‍ ചേരാം. താല്പര്യമുള്ളവര് വനിതാ ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2955987.