നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി
നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന്റെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി കേസിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു.
അതേസമയം, ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേസിലെ എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.