പാപ്പിനിശ്ശേരി കീച്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്.

ദേശീയപാത പാപ്പിനിശ്ശേരി കീച്ചേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ബൈക്കുകളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ പന്നിയൂർ പടയൻ കുന്നുമ്മലിലെ മണികപീടികയിൽ സലാഹുദ്ദീൻ ഉവൈസ് (22) കുറ്റിക്കോലിൽ മാപ്പോത്ത് വയലിലെ കെ.പി മുഹമ്മദ് ഷിഫാസ് (21) എന്നിവരാണ് മരിച്ചത്.