പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു; ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം
പ്രശസ്ത പിന്നണി ഗായിക സംഗീത സച്ചിത് അന്തരിച്ചു. 46 വയസ്സായിരുന്നു പ്രായം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് മൂന്നിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ ഇവർ സംഗീത ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘മിസ്റ്റർ റോമിയോ’യിൽ ‘തണ്ണീർമൈ കാതലിക്കും’ എന്ന ഗാനം വൻ ഹിറ്റായിരുന്നു. എന്നു സ്വയം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.