പ്രതിഫലം കുറയ്ക്കാമെന്ന് സമ്മതിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
പ്രതിഫലം കുറയ്ക്കാമെന്ന് സമ്മതിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ നിര്‍മ്മാണ ചെലവ് പകുതിയായി കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആവശ്യ പ്രകാരമാണ് ഈ തീരുമാനം. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്നാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളുടെയും നിലപാട്. ഓണ്‍ലൈന്‍ റിലീസ് താത്പര്യമില്ല. അതേസമയം ഒടിടി റിലീസ് ആകാമെന്നും സംഘടന പറഞ്ഞു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നവരെ ഒഴിവാക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. കുറഞ്ഞ പ്രതിഫലം പറ്റുന്നവരെ തെരഞ്ഞെടുക്കാം.