പ്രധാനമന്ത്രി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയിൽ കറുത്തമാസ്കിന് വിലക്ക്
ചെന്നൈ: പ്രധാനമന്ത്രി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയിൽ കറുത്തമാസ്കിന് വിലക്ക്. നെഹ്രു സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. ഇതിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്ക് ധരിക്കരുതെന്നാണ് പോലീസ് നിർദേശം. അതേസമയം ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽ കറുത്ത മാസ്ക് ധരിച്ചെത്തി പ്രതിഷേധം ഉയർത്താനുളള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന ശക്തമാക്കുകയും കറുത്ത മാസ്ക് ധരിക്കരുതെന്ന നിർദേശവും നൽകിയത്.