ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ.

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്‌തിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയില്‍ പറയുന്നു.