ബജറ്റ് അവതരണത്തിൽ റെക്കോർഡിട്ട് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്.

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ റെക്കോർഡിട്ട് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ബജറ്റ് അവതരണ പ്രസംഗ ദൈർഘ്യത്തിൽ ഉമ്മൻചാണ്ടി സർക്കാരിൻെറ റെക്കോർഡാണ് തകർത്തത്.

ഉമ്മൻചാണ്ടി രണ്ടുമണിക്കൂർ 55 മിനിറ്റിൽ അവതരിപ്പിച്ച ബജറ്റ് ആയിരുന്നു ഇതുവരെ ഏറ്റവും സമയം എടുത്തത്.കെഎം മാണി തയ്യാറാക്കിയ ബജറ്റ് ഉമ്മൻചാണ്ടി അവതരിപ്പിക്കുകയായിരുന്നു. ഈ തവണ ഡോ. തോമസ് ഐസക് 3 മണിക്കൂർ 17 മിനിറ്റ് സമയമെടുത്തു ബജറ്റ് അവതരണത്തിന്.