ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടിസ്
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ബിനീഷിൻറെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിലാണ് സുപ്രീംകോടതിയുടെ നോട്ടീസ്.
ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് ഉത്തരവ്. ഇഡിയുടെ ഹർജി ജൂലൈ 11ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.