മലപ്പുറത്ത് ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു
മലപ്പുറം : മമ്പാട് ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. മുഹമ്മദ് സിനാന്, റിസ്വാന ദമ്ബതികളുടെ മകന് ഐദിന്‍ ആണ് മരിച്ചത്.
കുട്ടി വഴിയിലേക്ക് ഇറങ്ങിപ്പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല. ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ കുട്ടി അടിയില്‍പ്പെടുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മമ്പാട് പനയംകുന്നില് ഉമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു ഐദിന്‍. പനയം കുന്നില്‍ റോഡ് പ്രവര്‍ത്തിക്ക് എം സാന്റുമായി എത്തിയ ടിപ്പറാണ് കുട്ടിയുടെ മേല്‍ കയറിയത്.
ടിപ്പര്‍ റിവേഴ്സ് എടുക്കുന്നതിടെ കുട്ടിയുടെ തലയില്‍ കയറി ഇറങ്ങിയതിനാൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വീട്ടുകാരും നാട്ടുകാരും കുട്ടിയെ എടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു