വിജയ് ബാബുവിനെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു അറിയിച്ചു.
29ന് അർദ്ധരാത്രിയോടെ വിജയ് ബാബു ദുബായിൽ നിന്ന് പുറപ്പെടുമെന്ന് എംബസി അറിയിച്ചു. ഇന്റര്‍പോളിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.