സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത:മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കേരള തീരത്ത് കാറ്റിന്റെ വേഗം 40 കി.മി. വരെയാകാന്‍ സാദ്ധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം ഒരു വീട് പൂര്‍ണമായും, 25 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. പലയിടത്തും റോഡുകള്‍ ഇടിഞ്ഞു. ചില സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.