സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ അടച്ചുപൂട്ടല്‍

സംസ്ഥാനത്ത് ശനിയും ഞായറും സമ്ബൂര്‍ണ അടച്ചുപൂട്ടല്‍. ടിപിആര്‍ 18നു മുകളിലുള്ള (ഡി വിഭാഗം) 80 തദ്ദേശസ്ഥാപനങ്ങളില്‍ മുപ്പൂട്ടായിരിക്കും. പരീക്ഷകള്‍ നടക്കും. ആരാധനാലയങ്ങളില്‍ ഒരു സമയം 15 പേര്‍ മാത്രം. വാഹനം അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. തിങ്കളാഴ്ചമുതല്‍ ഇളവുകള്‍ തുടരും.

ശനി, ഞായര്‍ ഇളവുകള്‍
● ഹോട്ടലുകളും റസ്റ്റോറന്റുകളും 
രാവിലെ 7 മുതല്‍ രാത്രി 7 വരെ 
ഹോം ഡെലിവറി മാത്രം
● ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം 
വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 
രാത്രി 7 വരെ
● കള്ളുഷാപ്പുകളില്‍ പാഴ്സല്‍മാത്രം
● പൊലീസ് സ്റ്റേഷനില്‍ അറിയിച്ച്‌ 
നിര്‍മാണ പ്രവര്‍ത്തനമാകാം

വാരാന്ത നിയന്ത്രണം എന്തിന്
പ്രതിരോധപ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന വാരാന്ത അടച്ചുപൂട്ടല്‍ തുടങ്ങിയത് കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചതുമുതല്‍പൊതുജനം ഏറ്റവും കൂടുതല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ദിവസങ്ങളാണ് ശനിയും ഞായറും. കര്‍ശന നിയന്ത്രണത്തിലൂടെ ഈ ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗവ്യാപനം തടയാം. തുടര്‍ച്ചയായി അഞ്ച് ദിവസം ഇളവുകള്‍ നല്‍കിയശേഷമാണ് നിയന്ത്രണം.