സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; തീരുമാനം നാളെ
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതിയോഗമാണ് തീരുമാനമെടുത്തത്.
നാളെ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്.
കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍. പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ടി.പി.ആര്. 6ന് താഴെയുള്ള 143, ടി.പി.ആര്. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.