സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മഹിളാ സമൃദ്ധി യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരമാവധി 60,000 രൂപയാണ് വായ്പ.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനം പലിശയോടെ 36 തുല്ല്യ മാസ ഗഡുക്കളായി തുക തിരിച്ചടക്കേണ്ടതാണ്.

കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036.