രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.

ഇതുവരെ 3,25,12,366 പേർക്ക് കോവിഡ് 19 ബാധിച്ചു. ഇവരിൽ 3,17,54,281 പേർ രോഗമുക്തി നേടിയപ്പോൾ 4,35,758 പേർ മരണത്തിന് കീഴടങ്ങി. നിലവിൽ 3,22,327 പേരാണ് ചികിത്സയിലുളളത്.

കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 24,296 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 173 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാടും കർണാടകയും ആന്ധ്രാപ്രദേശുമാണ് 1,000ത്തിൽ കൂടുതൽ കേസുകളുള്ള മറ്റ് തെക്കൻ സംസ്ഥാനങ്ങൾ.

തമിഴ്നാട്ടിൽ 1,585ഉം കർണാടകത്തിൽ 1,259ഉം ആന്ധ്രാപ്രദേശിൽ 1,248ഉം കോവിഡ് കേസുകളാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്