Latestകേരളം

പത്തനംതിട്ടയില്‍ ഇരുപത്തിയെട്ടുകാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധം കെടുത്തി അയല്‍വാസി പീഡിപ്പിച്ചു

അടൂർ പത്തനംതിട്ടയില്‍ ഇരുപത്തിയെട്ടുകാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധം കെടുത്തി അയല്‍വാസി പീഡിപ്പിച്ചു .പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ അയല്‍വാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നല്‍കി മയക്കിയ ശേഷം നഗ്നദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനത്തിന് ഇരയാക്കിയത്.

എന്നാല്‍ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങള്‍ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞമാസം 28ന് യുവതിയെ ടാങ്കർ ലോറിയില്‍ കയറ്റി പരിക്കേല്‍പ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ യുവതി സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും അടൂർ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.