തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി എസ്എഫ്ഐ
തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്എഫ്ഐ പരാതി നല്കി. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിയില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍മന്ത്രി വി ശിവന്‍കുട്ടി, എസ്എഫ്ഐ നേതാക്കളായ പി എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നല്‍കിയത്.
