Latestകേരളം

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല്‍ വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്

കൊച്ചി: വിദേശ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിക്കും. എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ടാന്‍സാനിയയില്‍ നടക്കുന്ന ഐപിയു സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേത്തിന്റെ വിദേശയാത്ര.