Latestകേരളം

സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍: കനത്തമഴയില്‍, തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു. അക്വാട്ടിക് കോംപ്ലക്‌സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകര്‍ന്നത്. പത്തിലേറേ പേര്‍ക്ക് പരിക്കേറ്റു. വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.

റിലേ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കായിക മേളയുടെ നടത്തിപ്പിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകട സമയത്ത് സംഘാടകര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.