Latestകേരളം

ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പൻ

പാലാ:ഐശ്വര്യ കേരളയാത്രയിൽ തുറന്ന ജീപ്പിൽ ശക്തി പ്രകടന യാത്രയുമായി എത്തിയ  മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, എം.എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. സി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ മാണി. സി. കാപ്പനെ വരവേറ്റു. 

കാപ്പന് അഭിവാദ്യമർപ്പിച്ച് നിരവധി അണികളെത്തി. മുതിർന്ന നേതാക്കൾ ഒന്നടമാണ് കാപ്പനെ എതിരേറ്റത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കം നന്ദി പറഞ്ഞാണ് മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ പ്രസംഗം തുടങ്ങിയത്. തന്‍റെ വിജയത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.