Latestകണ്ണൂര്‍

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി സിറാജ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. 2147 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.