Latestകേരളം

കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ കൊലപാതകം;ഒരാൾ കൂടി കസ്റ്റഡിയിൽ.

കാഞ്ഞങ്ങാട്: കാസർകോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹിമാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിൽ.

എംഎസ്എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റായ ഹസ്സൻ എന്നയാളെയാണ് ഇന്ന് രാവിലെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ പ്രതിയാണ് ഹസ്സൻ. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.