Latestദേശീയം

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. പ്രഖ്യാപനം അടുത്ത മാസം അവസാനം ഉണ്ടാകും. ഏപ്രിൽ 15 നും 30 നും ഇടയിൽ നടത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.പരീക്ഷകളുടെയും റംസാൻറെയും തീയതികൾ അനുസരിച്ച് തിരഞ്ഞെടുപ്പ്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും.

അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നു ടിക്കാറാം മീണ പറഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകുമെന്നും മീണ പറഞ്ഞു