Latestകണ്ണൂര്‍

പഴയങ്ങാടിയിൽ വിളവെടുപ്പിന് പാകമായ മത്സ്യങ്ങൾ ചത്തനിലയിൽ

പഴയങ്ങാടി വാടിക്കൽ മത്സ്യകൃഷി നടത്തുന്ന കുളത്തിലെ മത്സ്യങ്ങൾ ചത്തനിലയിൽ കെ വി മഹേഷിൻ്റെ വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് ചത്തത്. സംഭവത്തിൽ ദുരൂഹത

വീടിന് സമീപത്തെ 15 സെൻ്റ് സ്ഥലത്ത് കുളം നിർമ്മിച്ച് കൃഷി ചെയ്ത മത്സ്യങ്ങളാണ് കൂട്ടുത്താടെ ചത്തത്. 4500. മത്സ്യങ്ങളാണ് കുളത്തിൽ നിക്ഷേപിച്ചത് .തിലോപ്പിയ ഇനത്തിൽ പെട്ടവയാണ് മത്സ്യം.

കഴിഞ്ഞ ദിവസം ഇവകൂട്ടത്തോടെ ചത്ത് പൊങ്ങുകയായിരുന്നു. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മത്സ്യകൃഷി നടത്തിയത്. കുളത്തിലെ മത്സ്യങ്ങൾ പൂർണ്ണമായും ചത്തു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മത്സ്യതൊഴിലാളി കൂടിയായ മഹേഷ് പറഞ്ഞു.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മഹേഷ് പോലീസിൽ പരാതി നൽകി.