Latestസ്‌പോര്‍ട്‌സ്‌

രാജസ്ഥാന്‍ റോയല്‍സിനെ ഇനി സഞ്ജു നയിക്കും

ന്യൂഡൽഹി: മലയാളി താരം സഞ്ജു വി. സാംസണിനെ ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാൻ റോയൽസ് സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച വിവരം അറിയിച്ചത്. ഒരു ഐ.പി.എൽ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.

ഐപിഎല്ലിൽ ഇതുവരെ കളിച്ച എട്ട് സീസണുകളിലായി 107 മത്സരങ്ങളിൽ നിന്നായി 27.78 ശരാശരിയിൽ 2584 റൺസ് സഞ്ജു നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 13 അർധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു.