Latestകേരളം

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്ബാരത്തില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി:മാലിന്യക്കൂമ്ബാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്ബാവൂര്‍ കാഞ്ഞിരക്കാട് ആണ് സംഭവം.പെണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തെരുവ്‌ നായ്ക്കള്‍ കൂട്ടത്തോടെ മാലിന്യം ഇളക്കിയതോടെ ദുര്‍ഗന്ധം പരക്കുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച്‌ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.