Latestകേരളം

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി മധ്യവയസ്‌കന് ഗുരുതര പരിക്ക്

കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന് ഗുരുതര പരിക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരിക്കേറ്റത്. വീടിന് സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.