സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ച് സ്വർണ വില മുന്നേറുന്നു
സംസ്ഥാനത്ത് സ്വർണവില കൂടുന്നു. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്. പവന് 640 രൂപ കൂടി 79,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 80000 എത്താൻ വെറും 440 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്നലെ പവന് 78920 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 10,940 രൂപയുമാണ്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.
