മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു
മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു.മയ്യില്‍ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകള്‍ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം.
ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാർ ഓടിച്ചിരുന്നയാളെ പരുക്കുകളോടെ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങള്‍.
