Latestദേശീയം

കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്താവളത്തിൽ വിമാനത്തിനകത്ത് കയറി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

ഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്താവളത്തിൽ വിമാനത്തിനകത്ത് കയറി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ സംസാരിക്കുന്ന വീഡിയോ സിജെപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല” എന്നും “അറസ്റ്റ് വരിക്കാൻ തന്നെയാണ് താൻ വന്നത്” എന്നും ദീപ്കെ വീഡിയോയിൽ പറയുന്നുണ്ട്.