Latestദേശീയം

രാജസ്ഥാനില് അഞ്ചു വയസുകാരന് പിസ്റ്റള് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി ദാരുണാന്ത്യം

രാജസ്ഥാനില് അഞ്ചു വയസുകാരന് പിസ്റ്റള് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില് വെടിപൊട്ടി ദാരുണാന്ത്യം.രാജസ്ഥാനിലെ കോട്പുലി ജില്ലയിലാണ് സംഭവം. വിരാട്നഗറിലെ ദേവാന്ഷു എന്ന കുട്ടി ആണ് മരിച്ചത്. സംഭവം നടക്കുമ്ബോള് കുട്ടി ഒറ്റയ്ക്കായിരുന്നു വീട്ടില്. മാതാപിതാക്കള് ആരും ഒപ്പമുണ്ടായിരുന്നില്ല. കളിക്കുന്നതിനിടയില് വീട്ടിലെ ഒരു പെട്ടിയില് സൂക്ഷിച്ചുവച്ചിരുന്ന നാടന് പിസ്റ്റള് കുട്ടിക്ക് കിട്ടുകയായിരുന്നു.

കുട്ടി അതുമായി കളിക്കുന്നതിനിടെ അബദ്ധത്തില് ട്രിഗര് അമര്ത്തുകയായിരുന്നു. ഇതോടെ തലയിലേക്ക് വെടിയുണ്ട തുളച്ചുകയറി. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയും ചെയ്തു എന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.വെടിയൊച്ച കേട്ടെത്തിയ അയല്വാസികളാണ് രക്തത്തില് കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്ന്ന് അവര് കുട്ടിയുടെ മാതാപിതാക്കളെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു.പൊലിസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി മാറ്റിയിട്ടുണ്ട്. ദേവാന്ഷുവിന്റെ അച്ഛന് മുകേഷ് മുമ്ബ് ഒരു ഡിഫന്സ് അക്കാദമി നടത്തിയിരുന്നയാളായിരുന്നു. എന്നാല്, ഒരു വര്ഷം മുമ്ബ് അക്കാദമി അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് നാടോടി ഗായികയായ ഭാര്യയോടൊപ്പം പോകാറായിരുന്നു പതിവ്. ദേവാന്ഷു ഏക മകനുമായിരുന്നു. ഡിഫന്സ് അക്കാദമിയുമായി ബന്ധപ്പെട്ടാണ് പിസ്റ്റള് വീട്ടില് സൂക്ഷിച്ചതെന്നാണ് കി
ട്ടിയ വിവരം.