ഒളിമ്ബ്യൻ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്ബ്യൻ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1972 ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യൻ ടീം അംഗമാണ് മാനുവല്‍ ഫ്രെഡറിക്. ഒളിമ്ബിക്സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി കൂടെയായിരുന്നു ഇദ്ദേഹം. കണ്ണൂർ ബർണ്ണശ്ശേരി സ്വദേശിയാണ്. സംസ്കാരം നാളെ ബംഗളൂരുവില്‍ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായില്‍ കഴിയവെയായിരുന്നു അന്ത്യം.
