Latestകേരളം

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം.ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജിആര്‍ ഈ മാസം നിര്‍വഹിച്ചിരുന്നു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6.5 ലക്ഷത്തിലധികം കുടുംബങ്ങളെയാണ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയത്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയില്‍ വലിയ പങ്കാണ് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വഹിച്ചത്.