പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പെരുമ്പാവൂർ.പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസർകോട് മോഗറല്‍ മലയൻ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്.
അതിഥിത്തൊഴിലാളി കുടുംബത്തിലേതാണ് 12, 9 വയസ്സുള്ള പെണ്‍കുട്ടികള്‍.
പെരുമ്പാവൂരിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാളും സുഹൃത്തുക്കളും. കെട്ടിടനിർമാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാള്‍ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. വാടകവീടിനോടു ചേർന്നുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.
കഴിഞ്ഞ മാസമാണു പീഡനം നടന്നത്. പീഡനം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. കുറച്ചു നാളുകളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ സുഹൃത്തിനു തോന്നിയ സംശയമാണു പ്രതി പിടിയിലാകാൻ കാരണം. പീഡന വിവരം സുഹൃത്ത് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു.
