ഫ്രീസറിന്റെ സ്വിച്ച് ഓണ്‍ ചെയ്യാൻ ജീവനക്കാര്‍ മറന്നുപോയി’; മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം അഴുകി വീര്‍ത്ത നിലയില്‍; പരാതിയുമായി ബന്ധുക്കള്‍
കൊല്ലം.സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.ആയുർ തോട്ടത്തറ സ്വദേശി ജോയല്‍ ജോർജ് മാത്യുവിന്റെ (32) മൃതദേഹമാണ് മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കെ അഴുകിയത്.
പൂനെയില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്തിരുന്ന ജോയല്‍, കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം സംസ്കാരത്തിനായി മൃതദേഹം അഞ്ചലിലെ സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റല്‍ മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ബോഡി അടക്കം ചെയ്യുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനായി ബന്ധുക്കള്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് മോർച്ചറിയുടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ബോഡി അഴുകി വീർത്ത നിലയില്‍ കണ്ടത്. മൃതദേഹം പുറത്തിറക്കുന്നതിന് പോലും ബുദ്ധിമുട്ടായി. ഫ്രീസറിന്റ് സ്വിച്ച് ജീവനക്കാർ ഓണാക്കുവാൻ മറന്നുപോയതണ് മൃതദേഹം അഴുകാൻ കാരണമെന്നാണ് വിവരം. ചോദ്യം ചെയ്ത ബന്ധുക്കളോട് ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
