ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം. ടിവികെ കൊടിയിലെ മഞ്ഞയും ചുവപ്പും നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സ്‌കൂള്‍, കോളേജ് ബസുകള്‍ക്ക് സമാനമായ നിറം എംടിസി ബസുകള്‍ക്ക് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ടിവികെ ഫ്‌ളാഗിന് സമാനമായ നിറം നല്‍കിയതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭരണം മാറുമ്പോള്‍ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും പൊതുവായ ഒരു നിറത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.
