കേരളം

പശ്ചിമേഷ്യൻ സംഘർഷം; ദുബായ് സർവീസുകൾ ഫെബ്രുവരി വരെ നിർത്തിവെച്ച് സിംഗപ്പൂർ എയർലൈൻസ്

ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സർവീസുകൾ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിമാനക്കമ്പനി സർവീസുകൾ റദ്ദാക്കിയ വിവരം അറിയിച്ചത്. സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള എസ്ക്യു 494, ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള തിരികെ യാത്രയായ എസ്ക്യു495 എന്നീ രണ്ട് പ്രധാന സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് മറ്റ് സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ എയർലൈൻസ്, യാത്രക്കാരോട് വെബ്‌സൈറ്റിലെ ‘ഫ്ലൈറ്റ് സ്റ്റാറ്റസ്’ പേജ് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.