Latestകേരളം

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍; നിരവധിപ്പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയില്‍. നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന് പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവയ്പ്പിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വറ്റ മത്സ്യ വില്‍പന നിര്‍ത്തിവെച്ചത്. കഴിഞ്ഞ രണ്ടുദിവസമായി തീരദേശത്ത് വറ്റ ചാകരയുണ്ടായിരുന്നു.

ആശങ്കപ്പെടാനില്ലെന്നും, മറ്റ് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അവരെയാണ് ഗുരുതരമായി ബാധിക്കുകയെന്നും വര്‍ക്കല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനി പറഞ്ഞു.