Latestകേരളം

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കുമാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇൻഡിഗോയുടെ വാർത്താക്കുറിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.