തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്പെന്ഷന്
കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിവാദം ശക്തമായതോടെ പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു എടുത്തശേഷം തിരികെ വെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്എച്ച്ഒ കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
