ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച രാവിലെ 9:54നാണ് സംഭവം. ജോലിക്കായി സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സീമ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.
