കേരളം

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈൽ സജീവിന് ജാമ്യമില്ല; നാലു പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു. കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന്‍ എന്നിവരാണ് പ്രതികളായിട്ടുള്ളത്. പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും.

റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നല്‍കിയത്. അമിത വേ​ഗതയിൽ വാഹനം ഓടിക്കുന്നത് പ്രതിയുടെ സ്ഥിരം പതിവാണ്. അപകടം നടന്ന സമയത്ത് വാഹനം 163 കിലോമീറ്റർ വേ​ഗതയിലാണ് ഓടിച്ചിരുന്നതെന്നതിന് പൊലീസിന് തെളിവ് ലഭിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ‌ വാദിച്ചു.