65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു
ജനുവരി നാല് മുതൽ എട്ട് വരെ എറണാകുളത്ത് വെച്ച് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു.
കലോത്സവത്തിലുള്ള വിവിധ കലാരൂപങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതീകങ്ങൾ ഉൾപ്പെടുത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്.
എറണാകുളം ജില്ലയുടേതായ പ്രതീകങ്ങൾ ഉൾപ്പെടുത്താം. തയ്യാറാക്കുന്ന ലോഗോകൾ എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിൽ സിഡി/ പെൻ ഡ്രൈവ് ഒപ്പം എ 4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.
നവംബർ ഏഴിന് വൈകിട്ട് 5 മണിക്ക് മുൻപായി പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ), പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
