Latestകേരളം

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവില വര്‍ധിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 1,05,560 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച 13,195 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 1,05,080 രൂപയായിരുന്നു പവന്‍ വില.

ഇന്നലെ പവന് 400 രൂപയും മുമ്പത്തെ ദിവസം 120 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തിന് കഴിഞ്ഞ ആഴ്ചകളില്‍ കനത്ത വിലയിടിവുണ്ടായത്. അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണവിലയെ താഴേക്ക് വലിച്ചത്.

ഒക്ടോബര്‍ 11ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വില. ഈ നിരക്കില്‍ നിന്ന് അയ്യായിരത്തിലേറെ രൂപ കുറവിലാണ് നിലവിലെ വില.

ആഗോളവിപണിയില്‍ സ്വര്‍ണം നേരിയ വിലയിടിവിലാണ്. ട്രോയ് ഔണ്‍സിന് 4042 ഡോളര്‍ എന്ന നിലയിലാണ് സ്‌പോട്ട് ഗോള്‍ഡ് വ്യാപാരം. വെള്ളി 53.98 ഡോളര്‍ എന്ന നിലയിലുമാണ്.