Latestകേരളം

ബൈക്ക് അപകടത്തില്‍ പതിനേഴുകാരന്‍ മരിച്ചു

കൊല്ലം: ബൈക്ക് അപകടത്തില്‍ പതിനേഴുകാരന്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച കല്ലുവെട്ടാങ്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

കുളത്തൂപ്പുഴ സാംനഗര്‍ റോഡില്‍ നിന്നും കുളത്തൂപ്പുഴ അഞ്ചല്‍ റോഡിലേക്ക് വരികയായിരുന്നു ആകാശ്. ചായ കുടിക്കാനായി പോയതാണ്. പച്ചക്കടയില്‍ വച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തൊട്ടടുത്ത വീടിന്റെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.