ശിവസൂര്യയുടെ തിരോദനം;കേസിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാശിയിൽ പോയി പൊലീസ് അന്വേഷിച്ചുവെന്നും ഇതുവരെ വിവരമില്ലെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കുട്ടിയെ കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് അറിയുന്നില്ല. മാതാപിതാക്കൾക്ക് വഴക്ക് പറയാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച
