Latestദേശീയം

മുറുക്കാൻ ചവച്ച് തുപ്പിയത് 11 കെവി ലൈനിലേക്ക്;65കാരന് ദാരുണാന്ത്യം

വിദിഷ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മുറുക്കാൻ ചവച്ച് തുപ്പിയത് 11 കെവി ലൈനിലേക്ക്. ഷോക്കേറ്റ് 65കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ഒക്ടോബർ 23നാണ് ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പ്രഫുൽ ഗുപ്ത എന്നയാൾ കൊല്ലപ്പെട്ടത്. തുപ്പൽ 11 കെവി ലൈനിൽ തട്ടിയതിന് പിന്നാലെ ഗുരുതരമായ രീതിയിൽ 65കാരന് പൊള്ളലേൽക്കുകയായിരുന്നു. ഛാത്തർപൂർ സ്വദേശിയായ ആശാരിപ്പണി ചെയ്തിരുന്ന 65കാരൻ പത്ത് വർഷത്തിലേറെയായി താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ചാണ് സംഭവമുണ്ടായത്. ബഹുനില കെട്ടിടങ്ങൾക്ക് ഇടയിലൂടെ താഴ്ന്ന നിലയിൽ 11 കെവി ലൈനുകൾ പോവുന്നതിൽ പ്രദേശവാസികൾ പ്രകടിപ്പിച്ച ആശങ്ക വൈദ്യുതി കമ്പനി അവഗണിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം