Latestകേരളം

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്‍, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയനും വീണയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സമീപിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് പിണറായിയും വീണയും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി, പിണറായിയുടെ അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ ഉത്തരവിടുകയായിരുന്നു